Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പനാജി:രാജ്യത്തെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന്സമര്‍പ്പിച്ചു. 44,500 ടണ്‍ ഭാരമുള്ള കപ്പല്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ വാങ്ങിയത്. 15,000 കോടി രൂപയാണ് കപ്പല്‍ നിര്‍മാണത്തിന്‍െറ മുതല്‍മുടക്ക്. കഴിഞ്ഞ നവംബറില്‍ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയാണ് റഷ്യയിലെ സെവ്മാഷ് കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ ഇത് കമ്മീഷന്‍ ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായിരുന്ന ഐ.എന്‍.എസ് വിക്രാന്തിനെ പിന്തള്ളിയാണ് വിക്രമാദിത്യ വലുപ്പത്തില്‍ ഒന്നാം സ്ഥാനത്തത്തെിയത്.ചഗോവയിലെ നാവികാസ്ഥാനത്തുവെച്ചായിരുന്നു ചടങ്ങുകള്‍. രാവിലെ 9.45ഓടെ ഗോവയിലെത്തിയ മോദി ഹെലികോപ്ടര്‍മാര്‍ഗമാണ് ഐഎന്‍എസ് വിക്രാന്തയില്‍ എത്തിയത്. യുദ്ധവിമാനത്തിലിരുന്ന് അദ്ദേഹം കടലില്‍ സഞ്ചരിച്ചു. തുടര്‍ന്ന് സൈനിക മേധാവികളുടേയും നാവിക ഉദ്യോഗസ്ഥരുടേയും അഭ്യാസന്‍ങ്ങള്‍ കാണാന്‍ തയ്യാറായി.ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഐഎന്‍എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ച ശേഷം മോദി നാവിക ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. യുദ്ധക്കപ്പലിലെ സാങ്കേതിക സൗകര്യങ്ങളെക്കുറിച്ച് മോദി സൈനിക മേധാവികളുമായി ചര്‍ച്ചനടത്തി. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ആരേയും ഭീഷണിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആരുടേയും മുന്നില്‍ തലകുനിക്കില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
Leave a Reply