Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 10:07 am

Menu

Published on June 16, 2014 at 12:26 pm

അനിതാ പ്രതാപ് ആം ആദ്മി വിടുന്നു

anita-pratap-resigned-aam-aadmi-party-positions

കൊച്ചി: എഎപി നേതാവും മാധ്യമ പ്രവര്‍ത്തകയുമായ  അനിതാ പ്രതാപ് പാര്‍ട്ടി  വിടാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട് .ഇതിന് മുന്നോടിയായി അനിതാ പ്രതാപ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ചു.പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട ചുമതലകള്‍ ലഭിക്കാത്തതാണ് അനിത രാജിവയ്ക്കാന്‍ കാരണമായതെന്നാണ് സൂചനകള്‍. പാര്‍ട്ടിയുടെ സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നു രാജിവച്ച അനിതാ പ്രതാപ് പാര്‍ട്ടി സ്ഥനങ്ങളില്‍ നിന്ന് രാജിവച്ചുവെന്ന് കാണിച്ചുള്ള ഇ-മെയില്‍ നേതാക്കള്‍ക്ക് അയച്ചു.സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുത്ത സ്ഥാനാര്‍ത്ഥി ആയിട്ടും സംസ്ഥാന നേതൃത്വം തന്നെ അവഗണിച്ചുവെന്ന് അനിത പ്രതാപ് ആരോപിച്ചിരുന്നു. സാറാ ജോസഫിനെയാണ് ദേശീയ എക്‌സിക്യുട്ടീവ് അംഗമായി സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കില്ലെന്ന് അനിത പ്രതാപ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അനിത പ്രതാപിന്റെ നടപടികളോട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നെന്നാണ് സൂചന. അടുത്തിടെ ഷാസിയ ഇല്‍മി, ക്യാപ്റ്റന്‍ ഗോപിനാഥ് എന്നിവരുള്‍പ്പെടെ പല പ്രമുഖരും പാര്‍ട്ടി വിട്ടിരുന്നു.അനിതാ പ്രതാപും പാര്‍ട്ടി വിടുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ സ്ഥാനങ്ങള്‍ രാജിവച്ചതെനാണ് സൂചന. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനിത  കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News