Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യല്‍ മീഡിയകളില്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത.ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ജയലളിത കേന്ദ്രത്തിന് കത്തയച്ചു. ഹിന്ദി മാത്രമല്ല, ഇംഗ്ലീഷും ഒരു പ്രാധാന്യത്തോടെ ഉപയോഗിക്കണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യം. തമിഴ് അടക്കമുള്ള ഭാഷകള്‍ ഔദ്യോഗിക ഭാഷകളാക്കണമെന്നും ജയ പറയുന്നു.കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കുകയാണെങ്കില്‍ ഹിന്ദി ഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.ഇതിനെതിരെയാണ് ജയലളിത രംഗത്തുവന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ കഴിഞ്ഞദിവസം ഡിഎംകെ നേതാവ് കരുണാനിധിയും രംഗത്തുവന്നിരുന്നു. ഹിന്ദി ഭാഷയുടെ പ്രചാരണത്തിന് ശ്രമിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കരുണാനിധി പറഞ്ഞിരുന്നു.
Leave a Reply