Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: മുന്‍ ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈനെ വധശിക്ഷക്ക് വിധിച്ച ജഡ്ജിയെ വിമതർ വധിച്ചുവെന്ന് റിപ്പോർട്ട്. 2006 ല്‍ റൗഫ് അബ്ദുള്‍ റഹ്മാന്‍ എന്ന ജഡ്ജിയാണ് സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നത്.സദ്ദാം ഹുസൈനെ വധിക്കാന്‍ വിധിച്ചതിന്റെ പ്രതികാരമായിട്ടാണ് ജഡ്ജിയെ വിമതർ വധിച്ചതെന്ന് പറയപ്പെടുന്നു.ഈ മാസം 16 മുതൽ ജഡ്ജിയെ കാണാതാവുകയായിരുന്നു.വിമതര്‍ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത നിഷേധിക്കുന്നില്ലെങ്കിലും ഇറാഖ് സര്‍ക്കാര്‍ ജഡ്ജിയുടെ മരണവാർത്ത ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.സദ്ദാം ഹുസൈന്റെ വിചാരണ നടന്ന വേളയില്‍ ഇറാഖിലെ സുപ്രീം ക്രിമിനല്‍ ട്രൈബ്യൂണലിന്റെ തലവനായിരുന്നു ജഡ്ജ് റൗഫ് അബ്ദുള്‍ റഹ്മാന്‍.ഇദ്ദേഹത്തെ വിമതര്‍ പിടികൂടുകയും വധിക്കുകയും ചെയ്തുവെന്ന്ജോര്‍ദാനിയന്‍ എംപി ഖലീല്‍ അത്ത തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുകയായിരുന്നു.
Leave a Reply