Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 1:47 pm

Menu

Published on June 23, 2014 at 4:40 pm

ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി ബോബി ചെമ്മണ്ണൂരും

operation-kubera-case-registered-against-boby-chemmanur

കോഴിക്കോട്: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്.അമിത പലിശ ഈടാക്കിയതിന് ബോബിയ്ക്കും ചെമ്മണ്ണൂര്‍ ജൂവല്ലറിയിലെ മൂന്ന് ജീവനക്കാര്‍ക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്.അമിത പലിശ ഈടാക്കിയതിന് ബോബിയ്ക്കും ചെമ്മണ്ണൂര്‍ ജൂവല്ലറിയിലെ മൂന്ന് ജീവനക്കാര്‍ക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്.ജ്യോതിന്ദ്രന്റെ പരാതിയെത്തുടര്‍ന്ന് നടക്കാവ് പൊലീസ് എരഞ്ഞിപ്പാലത്തുള്ള ചെമ്മണ്ണൂര്‍ ജ്വല്ലറി മാനേജരുടെ വീട് പരിശോധിയ്ക്കുകയും രേഖകള്‍ കണ്ടെത്തികയും ചെയ്തു. വേറെയും പല ആധാരങ്ങളും ഇവടെനിന്ന് കണ്ടെടുത്തതായാണ് വിവരം.ജ്യോതീന്ദ്രന്‍ ഈട് നല്‍കിയ ഭൂമിയുടെ രേഖകളാണ് പൊലീസ് കണ്ടെടുത്തത്. 1997 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പാളയം ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്നും ജ്യോതീന്ദ്രന്‍ 50,000 രൂപ കടമെടുത്തിരുന്നു. 2,500 രൂപയായിരുന്നു പ്രതിമാസ പലിശ. മൂന്നര ലക്ഷത്തോളം രൂപ ഇയാള്‍ ഇതിനോടകം തന്നെ തിരിച്ചടച്ചിരുന്നു. എന്നാല്‍ ആധാരം തിരികെ നല്‍കാന്‍ 78,000 രൂപ കൂടി നല്‍കണമെന്നാണ് ചെമ്മണ്ണൂര്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായാണ് കേസെന്നാണ് റിപ്പോര്‍ട്ട്. ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ജ്വല്ലറി ജീവനക്കാരായ ശ്രീകുമാര്‍, എകെ സിബീഷ്, ജോണ്‍ തൃശ്ശൂര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News