Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:56 pm

Menu

Published on June 24, 2014 at 10:41 am

റെയില്‍വേ നിരക്കു വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

railway-fares-to-increase-from-todays-midnight

ന്യൂഡല്‍ഹി:  പുതുക്കിയ  റെയില്‍വേ യാത്രാ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. യാത്രാനിരക്കില്‍ 14.2 ശതമാനവും ചരക്കു കൂലിയില്‍ 6.5 ശതമാനവും നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ പ്രതിമാസം 8000 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. സബ്‌സിഡി നല്‍കുന്നതു മൂലം 26,000 കോടി രൂപയുടെ നഷ്ടമാണ് റെയില്‍വേക്ക് ഇപ്പോഴുള്ളത്.ഇതിനിടെ നിരക്ക് വര്‍ദ്ധനക്കെതിരെയുള്ള പ്രതിഷേധമറിയിക്കാന്‍ ശിവസേന എംപിമാര്‍ ഇന്ന് റെയില്‍വേ മന്ത്രി സദാനന്ദഗൗഡയെ കാണും.നിരക്കു വര്‍ധനവിനെതിരെ എന്‍.ഡി.എ സഖ്യകക്ഷികളില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. പല ട്രെയിനുകളും തടയുന്നതടക്കമുള്ള സമരങ്ങള്‍ക്ക് കോണ്‍ഗ്രസും ആഹ്വാനും ചെയ്തിട്ടുണ്ട്. മികച്ച യാത്രാസൗകര്യമൊരുക്കുന്നതിനായി നിരക്ക് വര്‍ദ്ധന അനിവാര്യമാണെന്ന് നിലപാടിലുറച്ചാണ് കേന്ദ്രസര്‍ക്കാറും ബിജെപിയും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News