Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പിന്‍ സീറ്റ്‌ബെല്‍റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചല്ല താന്‍ അവധിയില്‍ പ്രവേശിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.തന്റെ പേഴ്‌സണല്‍ ആവശ്യത്തിനു വേണ്ടിയാണ് അവധിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് നിലവിലെ അവസ്ഥ പഠിച്ച ശേഷമാണെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.കേരളത്തില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം വാഹനങ്ങളിലും പിന്‍ സീറ്റ്‌ബെല്‍റ്റ് ഇല്ലാത്ത സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചിരുന്നു..ഈ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഋഷിരാജ്‌സിങ് രാജിവച്ചതെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണരുടെ പ്രതികരണം.
Leave a Reply