Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെഷവാര്‍: പെഷവാര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈസ് വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ നടത്തിയ വെടിവെപ്പിൽ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് വിമാന ജീവനക്കാര്‍ക്ക് പരിക്കേറ്റു.സൗദിയില്‍ നിന്ന് പെഷവാറിലേക്കു വന്ന വിമാനത്തിനുള്ളിലാണ് അക്രമിയുടെ പരാക്രമം അരങ്ങേറിയത്. 178 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആക്രമി പൈലറ്റിനെയും വെടിവെച്ചു വീഴ്‌ത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. അക്രമിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വടക്കന്‍ വസീറിസ്താനില്‍ താലിബാന്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണം പാകിസ്താന്‍ സൈന്യം അടുത്തിടെ ശക്തമാക്കിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് വെടിവെപ്പെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
Leave a Reply