Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 11:50 am

Menu

Published on June 1, 2013 at 4:23 am

പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും കൂട്ടി

petrol-price-hiked-by-75-paise-per-litre-diesel-by-50-paise

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 75-ഉം ഡീസല്‍ ലിറ്ററിന് 50-ഉം പൈസ വീതം വർധിപ്പിച്ചു. ഇതിനുപുറമെ അനുബന്ധ നികുതി വര്‍ധനയുമുണ്ടാകും. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വന്നു. സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 45 രൂപ കുറച്ചിട്ടുണ്ട്.ഡീസലിന്‍െറ വിലവര്‍ധന 61 പൈസ വരെ വരും. ഇക്കൊല്ലം അഞ്ചാം തവണയാണ് ഡീസലിന് വില കൂട്ടുന്നത്. രൂപയുടെ മൂല്യശോഷണമാണ് ഇത്തവണ വിലകൂടാന്‍ കാരണം.രൂപയുടെ മൂല്യമിടിഞ്ഞത് ഡീസല്‍ വില്‍പ്പനയിലുള്ള നഷ്ടവും കൂടി. ലിറ്ററിന് മേലുള്ള നഷ്ടം 3.78 രൂപയില്‍ നിന്ന് അഞ്ചായി കൂടി.

Loading...

Leave a Reply

Your email address will not be published.

More News