Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 10:07 am

Menu

Published on June 26, 2014 at 12:12 pm

അമിത്‌ ഷാ ബി.ജെ.പി ദേശീയാധ്യക്ഷനായേക്കും

amit-shah-may-be-declared-bjp-president-soon

ന്യൂഡല്‍ഹി: ബിജെപി പാര്‍ട്ടി അധ്യക്ഷനായി അമിത്‌ ഷാ ബി.ജെ.പി ദേശീയാധ്യക്ഷനായേക്കുമെന്ന് സൂചന.പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിങ് ആഭ്യന്തര മന്ത്രി ആയ സാഹചര്യത്തിലാണ് ബിജെപി പുതിയ അധ്യക്ഷനെ തേടുന്നത്.പാര്‍ട്ടിയിലെയും ആര്‍ എസ് എസിലേയും മുതിര്‍ന്ന നേതാക്കള്‍ അമിത് ഷായുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായാണ് വിവരം.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ജനറല്‍ സെക്രട്ടറിയായ അമിത് ഷായ്ക്കായിരുന്നു.ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 73 ലും എന്‍ഡിഎയെ വിജയിപ്പിച്ച ഷായുടെ തന്ത്രമാണ് അദ്ദേഹത്തിന് തുണയായത്. അമിത് ഷായെ പ്രസിഡന്റാക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ തീരുമാനം രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ ചേരുന്ന ആര്‍എസ്എസ് നേതൃയോഗം ചര്‍ച്ച ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News