Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുണ്ടൂര്‍: ആന്ധ്രപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയില്‍) വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തില്‍ 14 മരണം.20 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. രാവിലെ ആറിന് കിഴക്കന്‍ ഗോദാവരി ജില്ലയിലെ നഗരം പട്ടണത്തിലാണ് സ്‌ഫോടനം.സ്‌ഫോടനത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ ഉയരത്തില്‍ തീ ഉയര്‍ന്നു. പ്രദേശവാസികളെ സമീപത്തുനിന്ന് ഒഴിപ്പിച്ചു.തീ നിയന്ത്രണവിധേയമെന്നാണ് റിപ്പോര്‍ട്ട്. പൈപ്പ് ലൈന്‍ വഴിയുള്ള വാതക വിതരണം താല്‍കാലികമായി നിര്‍ത്തിവെച്ചു. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൈപ്പ് ലൈന്‍ സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തിയ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Leave a Reply