Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്നി: കാണാതായ മലേഷ്യന്‍ വിമാനം അവസാനഘട്ടത്തില്‍ പൈലറ്റിന്റെ സഹായമില്ലാതെയാണ് പറന്നതെന്ന് പുതിയ കണ്ടെത്തൽ . ആസ്ട്രേലിയന്‍ അധികൃതരാണ് പുതിയ കണ്ടെത്തലുമായി രംഗത്തുവന്നത്. കടലില്‍ തകര്‍ന്നുവീഴുന്നതിനുമുന്‍പ് വിമാനം’ഓട്ടോപൈലറ്റ്’ എന്ന നിലയിലായിരുന്നു.വിമാനത്തില്‍നിന്ന് ലഭിച്ച സിഗ്‌നലുകളുടെയും ഉപഗ്രഹ സൂചനകളുടെയും അടിസ്ഥാനത്തിലാണ് നിഗമനമെന്ന് ഓസ്‌ട്രേലിയന്‍ ഗതാഗത സുരക്ഷാ വിഭാഗം പറഞ്ഞു. വിമാനത്തിന്റെ നിയന്ത്രണം ആരെങ്കിലും ഓട്ടോപൈലറ്റ് സംവിധാനത്തിലേക്ക് മാറ്റിയതാണോ അടിയന്തരഘട്ടത്തില്‍ വിമാനം തനിയേ ഇത് തിരഞ്ഞെടുത്തതാണോയെന്ന് വ്യക്തമായിട്ടില്ല.ഇതേത്തുടര്‍ന്ന് വിമാനത്തിനായുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിരച്ചില്‍ തെക്കന്‍ മേഖലയിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലേക്ക് മാറ്റി.ക്വാലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ മാര്‍ച്ച് എട്ടിനാണ് അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി എം.എച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
Leave a Reply