Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:13 am

Menu

Published on June 30, 2014 at 2:06 pm

മരണത്തിൽ നിന്നും രക്ഷപ്പെട്ടതായി ഫേസ്ബുക്കില്‍ കുറിച്ച നടി മണിക്കൂറുകള്‍ക്കുള്ളില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

syrian-actress-killed-in-home-by-explosion

സന്‍ആ:  അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായി ഫേസ്ബുക്കില്‍ കുറിച്ച നടി മണിക്കൂറുകള്‍ക്കുള്ളില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു.സിറിയന്‍ ടി.വി ചാനല്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ‘ആള്‍ ദിസ് ലവ്’ എന്ന പരമ്പരയില്‍ നായികയായ പ്രമുഖ സിറിയന്‍ സുസി സല്‍മാന്‍ (31)ആണ് കൊല്ലപ്പെട്ടത്.ടിയുടെ വീടിന് പുറത്ത് ഒരു മോര്‍ട്ടാര്‍ ബോംബ് പൊട്ടിത്തെറിച്ചിരുന്നു എന്നാല്‍ അപകടമൊന്നും പറ്റാതെ ഇവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അവര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഇക്കാര്യം എഴുതുകയും ചെയ്തു.സുസി അവസാനമായി ഫേസ്ബുക്കില്‍ കുറിച്ചത് ‘ദൈവത്തിന് ദയയുണ്ട്. എന്തിനെന്നറിയാതെ ഞാന്‍ കുറച്ചു മുമ്പ് ദൈവത്തെ കുറിച്ചാലോചിച്ചിരുന്നു. അതു കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ വീടിനകത്തേക്ക് ഒരു മോര്‍ട്ടാര്‍ ബോംബ് പൊട്ടിത്തെറിച്ചു. എന്നാല്‍ അപകടത്തില്‍ നിന്നും ദൈവം എന്നെ രക്ഷിച്ചു’.എന്ന പോസ്റ്റാണ് സുസി അവസാനമായി  ഫെയ്‌സ്ബുക്കില്‍  കുറിച്ചത്. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സുസിയ്ക്ക് അഭിവാദ്യവുമായി ഫെയ്‌സ്ബുക്കില്‍ നിരവധി കമന്റുകള്‍ വരികയും ചെയ്തു. എന്നാല്‍, അത് അവരുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു.ഫേസ്ബുക്കില്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട കാര്യം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ തലസ്ഥാനമായ ദമസ്‌കസിലെ  അപകടത്തെ അതിജീവിച്ച സുസിയുടെ അതേ വീട്ടിലിരിക്കുമ്പോള്‍  ഷെല്ലാക്രമണത്തിന്റെ രൂപത്തില്‍ മരണം അവരുടെ ജീവന്‍ എടുക്കുകയായിരുന്നു. ഷെല്ലാക്രമണത്തില്‍  നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന്‍ആ റിപോര്‍ട്ട് ചെയ്തു.നിരവധി സീരിയലുകളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സുസി ഇപ്പോള്‍ അഭിയിക്കുന്നത് 30 എപ്പിസോഡുകളുള്ള ‘ആള്‍ ദിസ് ലവ്’ എന്ന ടി.വി സീരിയലിലാണ്. യുദ്ധകാലത്തെ പ്രണയത്തെ കുറിച്ച് പറയുന്നതാണ് ഇത്. അതേ യുദ്ധം ഒടുക്കം അവരെ കൊണ്ടുപോവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News