Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകൾക്ക് കഴിഞ്ഞ ദിവസം കുട്ടിയ വില കേന്ദ്രം പിൻവലിച്ചു. അതേ സമയം സബ്സിഡിയില്ലാത്ത സിലിണ്ടറിൻറെ വില കുറയ്ക്കില്ലെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.സബ്സിഡിയിലാത്ത സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 35 രൂപയുമാണ് കഴിഞ്ഞ ദിവസം കൂട്ടിയിരുന്നത്. പുതുക്കിയ നിരക്ക് ഇന്നലെ മുതൽ ഈടാക്കിതുടങ്ങുകയും ചെയ്തിരുന്നു. വിലവർധന പിൻവലിച്ചതോടെ സിലിണ്ടറുകളുടെ വില യഥാക്രമം 969.50 രുപയും 1671.50 രൂപയും ആയിരിക്കും.ഇറാഖ് പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര വിലകൾ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം പാചക വാതക വില വർദ്ധിപ്പിച്ചിരുന്നത്.
Leave a Reply