Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നത് തുറന്നിട്ട മുറിയില്‍ വച്ചെന്ന് റിപ്പോർട്ട് .
അടച്ചിട്ട മുറിയിൽ രഹസ്യമായി നടത്തേണ്ട പോസ്റ്റ്‌മോർട്ടം ഇവിടെ ജനലുകൾ തുറന്നിട്ട മുറിയിൽ വച്ചാണ് നടത്തുന്നത്. പോസ്റ്റുമോര്‍ട്ടം മുറിയുടെ ജനലുകള്‍ എല്ലാ സമയവും തുറന്നിട്ടിരുന്നു. റോഡിനോട് ചേര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം മുറിയുള്ളത്. വഴിയാത്രക്കാര്‍ക്ക് മനുഷ്യശരീരം കീറിമുറിക്കുന്നത് നേരിട്ട് കാണാം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് കാണാനെത്തുന്ന ആളുകളെ മരിച്ചയാളുടെ ബന്ധുക്കളാണ് നിര്‍ബന്ധിച്ച് സ്ഥലത്ത് നിന്ന് മാറ്റിയത്.അതേസമയം, മുറിയിൽ ബൾബില്ലാത്തത് കൊണ്ടാണ് ജനൽ തുറന്നിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ലമ്പൂര്‍താലൂക്ക് ആശുപത്രി ഈ അടുത്തിടെയാണ് ജില്ലാ ആശുപത്രിയാക്കി മാറ്റിയത്. ജില്ലാ ആശുപത്രിക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെയാണ് പദവി ഉയര്‍ത്തിയതെന്നുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് തുറന്ന മുറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.
Leave a Reply