Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: തിക്രിത്തിലെ ആശുപത്രിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. തിക്രത്തിലെ ആശുപത്രിയില്‍ നിന്നും മൊസൂളിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തില്‍ കയറ്റുന്നതിനിടെ ഭീകരര്‍ ആശുപത്രി ബോംബ്‌വെച്ച് തകര്‍ക്കുകയായിരുന്നു. വാഹനത്തിലേക്ക് കയറിക്കൊണ്ടിരുന്നതിനിടയിലാണ് നഴ്‌സുമാര്‍ക്ക് പരിക്ക് പറ്റിയത്.തീവ്രവാദികള്‍ ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.നേരത്തെ രണ്ടുമണിക്കൂറിനുള്ളില്‍ തിക്രീത്തിലെ ആശുപത്രി വിടണമെന്ന് ഐഎസ്‌ഐഎല്‍ വിമതര്‍ നഴ്‌സുമാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. തിക്രീത്തിലെ ആശുപത്രിയില്‍ നിന്ന് വിമതരുടെ പൂര്‍ണ്ണ അധീനതയിലുളള മൊസൂളിലേക്ക് പോകാനാണ് വിമതര്‍ ആവശ്യപ്പെട്ടിരുന്നത്.അതെസമയം നഴ്‌സുമാര്‍ എന്തുചെയ്യണം എന്നതിനെ കുറിച്ച് ഇന്ത്യന്‍ എംബസി ഇതുവരെ തീരുമാനമൊന്നും അറിയിച്ചിട്ടില്ല.
Leave a Reply