Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:എൻ ഡി എ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.നാളെയാണ് റെയില്‍ ബജറ്റ്. വ്യാഴാഴ്ച പൊതു ബജറ്റും അവതരിപ്പിക്കും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കടുത്ത സാമ്പത്തിക പരിഷ്കരണങ്ങള്‍ പൊതുബജറ്റിലുണ്ടായിരിക്കുമെന്നാണ് സൂചന. യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിച്ചതിനാല്‍ റയില്‍ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. ബജറ്റ് സമ്മേളനം സുഗമമാക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.സെബി, ട്രായ് ഭേദഗതി ബില്‍ ഉള്‍പ്പെടെ ഇരുപത് ബില്ലുകള്‍ ബജറ്റ് സമ്മേളനത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ് 14-നാണ് സഭാസമ്മേളനം അവസാനിക്കുന്നത്.
Leave a Reply