Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍ : പഠിപ്പ് മുടക്കിയുള്ള സമരങ്ങൾ എസ്എഫ്ഐ ഉപേക്ഷിക്കുന്നു.എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി ശിവദാസനാണ് സംഘടനയുടെ പുതിയ തീരുമാനം പുറത്തുവിട്ടത്. അക്രമസമരവും പഠിപ്പുമുടക്ക് സമരവും എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമസമരം കാലഹരണപ്പെട്ട സമരരീതിയാണെന്നും ശിവദാസന്‍ പറഞ്ഞു. പൊതു മുതല്‍ നശിപ്പിച്ചുള്ള സമരത്തെക്കുറിച്ച് വലിയ അവജ്ഞയാണ് ഉണ്ടാകുന്നതെന്നും ശിവദാസന്‍ പറഞ്ഞു. പഠിപ്പു മുടക്ക് സമരം കാലാഹരണപ്പെട്ടെന്ന് കഴിഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും വ്യക്തമാക്കിയിരുന്നു.എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു പഠിപ്പ് മുടക്കിയുള്ള സമരമാര്‍ഗ്ഗം ഉപക്ഷിക്കേണ്ട കാലം കഴിഞ്ഞെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ വിമര്‍ശിച്ചത്. ഇതിനു പിറകെയാണ് പഠിപ്പ് മുടക്ക് സമരത്തില്‍ എസ്എഫ്ഐയും നിലപാട് വ്യക്തമാക്കുന്നത്.
Leave a Reply