Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ഭര്‍ത്താവ് നടരാജനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ ശില്പി ഹുസൈനിയുടെ പരാതിയിലാണ് അറസ്റ്റ്. നടരാജന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ചാണ് ഹുസൈനി പരാതി നല്‍കിയത്. ശ്രീലങ്കയില്‍ ലങ്കന്‍ സേനയും എല്‍ടിടിഇയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തമിഴ് വംശജര്‍ക്കായി തഞ്ചാവൂരില്‍ സ്ഥാപിച്ച സ്മാരകം നിര്‍മ്മിച്ചത് ഹുസൈനിയായിരുന്നു. ഈ ഇനത്തില്‍ രണ്ടു കോടി രൂപ ഹുസൈനിക്ക് നല്‍കാനുണ്ടായിരുന്നു. ഇതിന് ഇടനില നിന്നിരുന്ന നടരാജന്‍ ആദ്യഘട്ടമെന്ന നിലയില്‍ 25 ലക്ഷം രൂപ ഹുസൈനിക്ക് കൈമാറി. പല ഘട്ടങ്ങളിലായി 52 ലക്ഷം കൂടി നല്‍കി. എന്നാല്‍ അവശേഷിക്കുന്ന 1.23 കോടി രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹുസൈനി സമീപിച്ചപ്പോഴാണ് വധഭീഷണി മുഴക്കിയതെന്ന് പരാതിയില്‍ പറയുന്നു.ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെയാണ് ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘം നടരാജനെ ചെങ്കോട്ടയില്‍ നിന്നും അറസ്റ്റു ചെയ്തത്. ഇയാളെ ചെന്നൈയിലേക്കു കൊണ്ടുവന്നു. ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ എന്താണെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല.
Leave a Reply