Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:13 pm

Menu

Published on July 10, 2014 at 10:11 am

മോഡി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് ഇന്ന്;പ്രതീക്ഷകളോടെ കേരളം

modi-governments-first-union-budget-today

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് ഇന്ന്.ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.വിലക്കയറ്റം തടയുന്നതിന് ബജറ്റില്‍ മുന്‍ഗണന നല്‍കുമെന്നാണ് സൂചന. നിക്ഷേപവും സാമ്പത്തികവളര്‍ച്ചയും ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. സാധാരണക്കാര്‍ക്ക് പ്രയോജനകരമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും. അധികാരത്തില്‍ എത്തി ആദ്യ നാളുകളില്‍ തന്നെ സര്‍ക്കാരിനെ വലയ്ക്കുന്ന പണപ്പെരുപ്പം കുറച്ചു കൊണ്ടു വരുന്നതിനായിരിക്കും സര്‍ക്കാരിന്റെ ഊന്നല്‍.അതേസമയം ഏറെ  പ്രതീക്ഷകളോടെയാണ് കേരളം ഈ ബജറ്റിനെ ഉറ്റുനോക്കുന്നത്  . കഴിഞ്ഞ 10വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാറില്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് കേരളത്തിന്‍െറ പ്രാതിനിധ്യമെന്നിരിക്കെയാണിത്. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെല്ലാം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രം കനിയുകയല്ലാതെ മറ്റൊരു വഴിയുമില്ളെന്നതാണ് അവസ്ഥ. റെയില്‍വേ ബജറ്റിലെ അവസ്ഥ കേന്ദ്ര ബജറ്റിലും തുടര്‍ന്നാല്‍ പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News