Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൗരി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ മേല്‍പാലം ഇന്ത്യയില്‍ നിർമ്മിക്കുന്നു .ഹിമാലയത്തിലെ ചിനാബ് നദിക്ക് കുറുകെ രണ്ട് മലനിരകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. ഈഫൽ ഗോപുരത്തേക്കാൾ 35 മീറ്റർ അധിക ഉയരമുണ്ടാകും ഇതിന്. വടക്കൻ ജമ്മു കാശ്മീരിലെ ചെനാബ് നദിക്ക് കുറുകെയാണ് ഇത് നിർമ്മിക്കുക.രണ്ട് മലനിരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് 359 മീറ്റര്‍ ഉയരമുണ്ട്. ബാരമുള്ളയേയും ജമ്മുവിനേയും തമ്മിലാണ് പാലം ബന്ധിക്കുന്നത്. ഇപ്പോള്‍ ഏറ്റവും വലിയ പാലം ചൈനയിലാണ്. ചൈനയിലെ ബീപാങ്ജിയാംഗ് നദിക്ക് കുറുകെയുള്ള റെയില്‍പാലമാണിത്. 275 മീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. എന്നാല്‍ ഇതില്‍ നിന്നുമെല്ലാം വളരെ വലിയ പാലമാണ് ഇന്ത്യ നിര്‍മ്മിക്കുന്നത്.എഞ്ചിനീയറിംഗ് രംഗത്തെ അത്ഭുതമായ ഈ പാലത്തിന്റെ നിര്‍മ്മാണം 2016 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.92 ദശലക്ഷം ഡോളറാണ്(553.15 കോടി രൂപ) പാലത്തിന്റെ നിര്‍മ്മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്.
Leave a Reply