Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 2:28 pm

Menu

Published on June 3, 2013 at 12:37 pm

മൂന്നു ദിവസം കനത്ത മഴ; തീരപ്രദേശത്ത് കൊടുങ്കാറ്റിന് സാധ്യത

heavy-rain-in-kerla

മൂന്നുദിവസം പലയിടങ്ങളിലും അതിശക്തമായി മഴ പെയ്യും. തീരദേശങ്ങളില്‍ കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ ലഭിച്ചു. എട്ട് സെന്റീമീറ്റര്‍ വരെ മഴയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പെയ്തത്.

ഇടവപ്പാതി ശക്തമായതോടെ അടുത്ത 48 മണിക്കൂര്‍ അതിശക്തമായ മഴപെയ്യുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് കൊടുങ്ങല്ലൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം മഴ പെയ്തത്. എട്ട് സെന്റീമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. ഒമ്പത് കേന്ദ്രങ്ങളില്‍ ഏഴ് സെന്റീമീറ്റര്‍ മഴപെയ്തു. ഇടുക്കിയില്‍ ഒന്നുമുതല്‍ രണ്ട് സെന്റീമീറ്റര്‍ വരെ മഴ പെയ്തു. 12 കേന്ദ്രങ്ങളില്‍ ആറ് സെന്റീമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. 13 കേന്ദ്രങ്ങളില്‍ നാല് സെന്റീമീറ്റര്‍ വീതവും 15 കേന്ദ്രങ്ങളില്‍ രണ്ട് സെന്റീമീറ്റര്‍ വീതവും മഴ ലഭിച്ചു.

കേരളത്തിന്റെ തീരദേശങ്ങളിലും മിനിക്കോയിയിലും കൊടുങ്കാറ്റിനുള്ള സാധ്യത മുന്‍നിര്‍ത്തി ‘മൂന്നാം നമ്പര്‍’അപായസൂചനയാണ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്തദിവസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നത്. ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കനത്ത മഴ ലഭിച്ചുതുടങ്ങിയിരുന്നു.

അടുത്ത കാലത്തൊന്നും ഇല്ലാത്തവിധം ഇത്തവണ തുടക്കത്തില്‍ത്തന്നെ ഇടവപ്പാതി സജീവമാണ്. ഇടവപ്പാതിയുടെ സ്വഭാവമനുസരിച്ച് തുടക്കം ശക്തമാണെങ്കില്‍ ഏഴുമുതല്‍ പത്തു ദിവസംവരെ ശക്തമായ മഴ തുടരാം.

Loading...

Leave a Reply

Your email address will not be published.

More News