Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജെറുസലേം :ഗാസയില്‍ വെടിനിര്‍ത്തലിനായി ഈജിപ്ത് മുന്നോട്ടുവച്ച നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഗാസാ അതിര്‍ത്തികള്‍ തുറന്നിട്ടുണ്ട്ന്നു. രണ്ട് ദിവസത്തിനകം തന്നെ കെയ്‌റോയില്‍ അനുരജ്ഞന ചര്‍ച്ച നടത്താനും ഇസ്രയേല്‍ സമ്മതിച്ചിരിക്കുകയാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്നു രാവിലെ ഒമ്പതു മുതല്‍ നിലവില്‍ വന്നു.യുദ്ധം ഒഴിവാക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഇരു വിഭാഗങ്ങളോടുമായി ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.എന്നാല്‍ ഈജിപ്തിന്റെ നിര്‍ദേശം ഹമാസ് തള്ളി. വെനിടിര്‍ത്തല്‍ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഗാസാ ഉപരോധം അവസാനിപ്പിക്കുക, അതിര്‍ത്തികള്‍ തുറന്നുകൊടുക്കുക എന്നീ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം വെടിനിര്‍ത്തലാവാമെന്നാണ് ഹമാസ് നിലപാട്. ഹൃസ്വകാല വെടിനിര്‍ത്തല്‍ കരാര്‍ സ്വീകാര്യമല്ലെന്നും ഹമാസ് വ്യക്തമാക്കി. ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഈജിപ്തിന്റെ ഇടപെടല്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ സ്വാഗതം ചെയ്തു. അതിനിടെ ഗാസയിലെ സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ഉടന്‍ കെയ്‌റോയിലെത്തുമെന്ന് ഈജിപ്ത്തിലെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പേര്‍ട്ട് ചെയ്തു.ഒരാഴ്ചയായി ഇസ്രായേല്‍ കനത്ത വ്യോമാക്രമണമാണ് ഫലസ്തീനുമേല്‍ നടത്തുന്നത്. 200ഓളം പേര്‍ ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10,000ലേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.
Leave a Reply