Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:21 pm

Menu

Published on July 17, 2014 at 10:10 am

യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് ബലാത്സംഗം ചെയ്തു ; ബിഎസ്പി നേതാവിന്റെ മകന്‍ അറസ്റ്റില്‍

woman-abducted-and-raped-in-car-bsp-leaders-son-arrested

ബാംഗ്ലൂർ : ഇരുപത്തിരണ്ടുകാരിയായ  യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് ബലാത്സംഗം  ചെയ്ത സംഭവത്തിൽ ബിഎസ്പി നേതാവിന്റെ മകന്‍ അറസ്റ്റില്‍.സംഭവത്തെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീര്‍ ഹൈദര്‍ (22) ആണ് അറസ്റ്റിലായത്. ഹൈദറുടെ കൂട്ടുകാരായ നാലു പേര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്‌ചയാണ്‌ അര്‍ദ്ധരാത്രി ബാംഗ്ലൂരിലെ ഫ്രേസര്‍ നഗരത്തിലാണ്‌ സംഭവം നടന്നത്‌. രാത്രി പന്ത്രണ്ട്‌ മണിയോടെ ഭക്ഷണം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന യുവതിയും സുഹൃത്തും മറ്റ്‌ രണ്ട്‌ സുഹൃത്തുക്കളെ അവരുടെ വീടുകളില്‍ ഇറക്കിയശേഷം യുവതിയുടെ അപ്പാര്‍ട്ട്‌മെന്റിന്‌ സമീപം കാര്‍ നിര്‍ത്തിയിട്ട്‌ സംസാരിക്കുകയാിരുന്നു. ഈ സമയം മറ്റൊരു കാറില്‍ സ്‌ഥലത്ത്‌ എത്തിയ നസീര്‍ ഹൈദരും സംഘവും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.പോലീസെന്ന വ്യജേന യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്‌ത നസീര്‍ ഹൈദരും സംഘവൂം യുവതിയുടെ കാറില്‍ ബലമായി കടന്ന്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെയും സുഹൃത്തിനെയും പിന്‍സീറ്റിലേക്ക്‌ വലിച്ചിട്ട ശേഷം അക്രമികളില്‍ ഒരാള്‍ കാര്‍ ഓടിച്ച്‌ പോകുകയായിരുന്നു. ഇതിനിടയിലാണ്‌ ഹൈദര്‍ യുവതിയെ മാനഭംഗപ്പെടുത്തിയത്‌.പിന്നീട്‌ കോക്‌സ് ടൗണ്‍ റെയില്‍വെ ബ്ലോക്കിന്‌ സമീപം കാര്‍ നിര്‍ത്തിയ സംഘം യുവതിയുടെ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം വീണ്ടും ബലാത്സംഗം  ചെയ്തു . പീഡനത്തിന്‌ ശേഷം സംഘം യുവതിയില്‍ നിന്ന്‌ 50,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലെന്ന്‌ അറിയിച്ചപ്പോള്‍ സുഹൃത്തിന്റെ വാച്ച്‌ കൈക്കലാക്കി സംഘം രക്ഷപെടുകയായിരുന്നു.പിന്നീട് ഞായറാഴ്ചയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ പ്രധാനപ്രതി നസീറിനെ പിടികൂടുകയുമായിരുന്നു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News