Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രായേലും ഹമാസും താല്ക്കാ ലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.യുഎന്‍ ന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇരു രാഷ്ട്രങ്ങളും വെടിനിര്‍ത്തലിന് തയാറായത്. അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തലിനാണ് ധാരണയായിരിക്കുന്നത്. എന്നാല്‍ ഈകാലയളവില്‍ ഇസ്രായേല്‍ റോക്കറ്റാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ മൂന്ന് മണി വരെയാണ് വെടിനിര്‍ത്തല്‍.ഈ മേഖലയിലുള്ള ആശുപത്രികളില്‍ മരുന്ന് ക്ഷാമത്തിന് പുറമെ രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവിക്കുന്നതായി റെഡ്‌ക്രോസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്കികയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ ജീവകാരുണ്യ സംഘം ഗാസയിലേക്ക് തിരിക്കുന്നത്.നേരത്തേ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന സമാധാനശ്രമങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച ആറു മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയാറായിരുന്നു. എന്നാല്‍ ഹമാസ് റോക്കറ്റാക്രമണം തുടര്‍ന്നപ്പോള്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പിന്‍വലിക്കുകയായിരുന്നു.അതിനിടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീന്കാണരുടെ എണ്ണം 223 ആയി. 1600ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഗാസയിലെ പ്രധാന ആശുപത്രികള്ക്കുല നേരെയും ആക്രമണമുണ്ടായി. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇന്നലെ ഒരു ഇസ്രായേല്കാകരന്‍ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് ദിവസം നീണ്ട യുദ്ധത്തില്‍ ഇതാദ്യമായാണ് ഇസ്രായേല്‍ ഭാഗത്ത് ഒരു ജീവഹാനിയുണ്ടാകുന്നത്.അതേസമയം ഗാസയില്‍ വ്യോമാക്രമണത്തിന് പിന്നാലെ ശക്തമായ കരയുദ്ധത്തിനും ഇസ്രായേല്‍ തയ്യാറെടുക്കുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പായി ഗാസ നിവാസികള്‍ വീടുപേക്ഷിച്ച് പോകണമെന്ന് ജനങ്ങളോട് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി . ഗാസയിലെ നിരപരാധികള്‍ ഒരിക്കലും തങ്ങളുടെ ലക്ഷ്യമല്ലെന്നും അവരെ സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു മുന്നറിയിപ്പെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങളിലൂടെയും ലഘുലേഖകളിലൂടെയുമാണ് സൈനികര്‍ മുന്നറിയിപ്പ് നല്‍കിയത്.
Leave a Reply