Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 7:21 pm

Menu

Published on July 19, 2014 at 9:48 am

വിമാനം തകർന്നത് മിസൈൽ ആക്രമണത്തിലെന്ന് ഒബാമ

russia-backed-separatists-shot-down-mh17-planebarack-obama

ന്യൂയോര്‍ക്ക്: മലേഷ്യന്‍ വിമാനം തകര്‍ന്നത് യുക്രൈന്‍ വിമതരുടെ മിസൈൽ ആക്രമണത്തിലെന്ന്  അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. സംഭവത്തിൽ റഷ്യയ്ക്കെതിരെ വിമർശനവുമായിവന്ന  ഒബാമ ഉക്രയിനിൽ വിമതരെ റഷ്യ സഹായിക്കുന്നതായും, മേഖലയിൽ സമാധാനം സംരക്ഷിക്കുന്നതിൽ  റഷ്യ  പരാജയപ്പെട്ടു എന്നും ആരോപിച്ചു.യുക്രൈനിലെ റഷ്യന്‍ അനുകൂലികളാണ് മലേഷ്യന്‍ വിമാനം തകര്‍ത്തതെന്ന് യു.എസ് ഇന്റലിജന്‍സ് ആരോപിച്ചതിനു പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബരാക്ക് ഒബാമ രംഗത്തുവന്നത്.സംഭവത്തില്‍ വിശദമായ  വിശദമായ അന്വേഷണത്തിനായി മേഖലയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.അതേസമയം റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ അമേരിക്കയുടെ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട് .ഒരിടവേളക്ക് ശേഷം വീണ്ടും അമേരിക്ക റഷ്യ വാക്ക് പോര് ശക്തമായിരിക്കുകയാണ്.കഴിഞ്ഞ  വ്യാഴാഴ്ച്ച രാത്രിയാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 17 വിമാനം യുക്രൈന്റഷ്യ അതിര്‍ത്തിയില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ 295 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News