Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 5:22 am

Menu

Published on July 19, 2014 at 10:28 am

വീക്ഷണത്തെ അനുകൂലിച്ച്‌ ദേശാഭിമാനിയില്‍ മുഖപ്രസംഗം

deshabhimani-support-for-veekshanam-editorial-about-education

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിലെ ലീഗിനെതിരായ ലേഖനത്തെ അനുകൂലിച്ചുകൊണ്ട് ദേശാഭിമാനിയില്‍ മുഖപ്രസംഗം. ഈജിയന്‍ തൊഴൂത്തു തന്നെ എന്ന തലക്കെട്ടോടെ നല്‍കിയിരിക്കുന്ന മുഖപ്രസംഗത്തിലാണ്‌ ദേശാഭിമാനിയും ഈ അഭിപ്രായം പുറപ്പെടുവിച്ചിട്ടുള്ളത്‌. കേരളത്തിലെ വിദ്യാഭ്യാസ മേഖല മുസ്ലിംലീഗിന്റെ ഭരണവൈകല്യവും ദുഷ്‌ടലാക്കും അഴിമതിയും കാരണം ഈജിയന്‍ തൊഴുത്തായി മാറിയെന്നത്‌ ഏതെങ്കിലും ഒരു പത്രത്തിന്റെമാത്രം അഭിപ്രായമല്ല. പൊതുജനങ്ങളുടെ പൊതു അഭിപ്രായമാണ്‌.എല്ലാ വകുപ്പുകളിലും അഴിമതിയെന്നും ദേശാഭിമാനി ആരോപിക്കുന്നു.  ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ അധ്യക്ഷന് തന്നെ തുറന്നു പറയേണ്ടി വന്നു. എന്നാല്‍ ഇതിനര്‍ത്ഥം കോണ്‍ഗ്രസിന്റെ മറ്റു വകുപ്പുകളില്‍ അഴിമതി നടക്കുന്നില്ല എന്നല്ലെന്നും ഘടകക്ഷികള്‍ പര്‌സപരം പഴിചാരി ദുര്‍ഭരണത്തിന്റെ ഗന്ധത്തില്‍ നിന്നും ജനരോഷത്തില്‍ നിന്നും ഒറ്റക്കു രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.യു.ഡി.എഫിനകത്ത് അഭിപ്രായ ഐക്യം ഇല്ലെന്നും ഏറ്റവും ഒടുവില്‍ പ്ലസ്ടു അനുവദിക്കുന്ന കാര്യത്തില്‍ ഈ അഭിപ്രായ വ്യത്യാസം പ്രകടമായെന്നും ലേഖനത്തില്‍ പറയുന്നു. പ്രാഥമിക വിദ്യാലയങ്ങളായാലും കോളേജായാലും കച്ചവട മനോഭാവത്തെ സമീപിച്ചാല്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. വിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയവരെ തിരിച്ചറിഞ്ഞേ മതിയാകൂ എന്നും മുഖപ്രസംഗം പറയുന്നു.‘ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കിയേ പറ്റു’ എന്ന തലക്കെട്ടില്‍ വീക്ഷണം പ്രസിദ്ധികരിച്ച മുഖപ്രസംഗം വിദ്യാഭ്യാസ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇതിന് മറുപടിയായി ലീഗ്‌ മുഖപത്രമായ  ചന്ദ്രികയും എഡിറ്റോറിയല്‍ എഴുതിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News