Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിൽവാര: രാജസ്ഥാനിലെ ബിൽവാരയിൽ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കിണറ്റിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചു. പതിനഞ്ചു മണിക്കൂറുകളോളം കിണറ്റിലെ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തുകയായിരുന്നു .പാടത്തു ജോലിക്ക് പോയ ശേഷം പെൺകുട്ടി തിരിച്ചു വരുമ്പോഴായായിരുന്നു സംഭവം .പീഡിപ്പിച്ചതിന് ശേഷം കൊല്ലാനായി കിണറ്റിലേക്കെറിഞ്ഞെങ്കിലും വള്ളിപ്പടർപ്പിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ രക്ഷപെട്ടു. അടുത്ത ദിവസം പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട നാട്ടുകാരാണ് പതിനഞ്ചു മണിക്കൂറിനു ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയത്.സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരേ മാനഭംഗത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
Leave a Reply