Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്ലോറിഡ: പുകയില കാരണം ക്യാന്‍സര്‍ വന്ന് മരിച്ചയാളിന്‍റെ ഭാര്യക്ക് 1.42 ലക്ഷം കോടി രൂപ (23.6 ബില്യണ്‍ ഡോളര്‍ ) രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി.ശ്വാസകോശ അര്‍ബുദം പിടിപ്പെട്ട് മരിച്ച മൈക്കല്‍ ജോണ്‍സന്റെ ഭാര്യയുടെ പരാതിയിലാണ് അമേരിക്കയിലെ പ്രമുഖ പുകയില കമ്പനിയായ ആര്‍ജെ റെയ്‌നോള്‍ഡ്‌സിനോട് 23.6 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫ്ലോറിഡ കോടതി ഉത്തരവിട്ടത്. 1996ലാണ് സിന്ധ്യയുടെ ഭര്‍ത്താവ് അമിത പുകവലിമൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് മരിച്ചത്. പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് കമ്പനി വേണ്ടരീതിയില്‍ ബോധവത്കരിക്കാത്തതു കൊണ്ടാണ് തന്റെ ഭര്‍ത്താവ് അമിത പുകവലിക്കാരനും അതുവഴി ശ്വാസകോശാര്‍ബുദബാധിതനുമായതെന്ന് കാണിച്ച് 2008ലാണ് സിന്ധ്യ കമ്പനിയ്ക്കെതിരെ നിയമനടപടി ആരംഭിച്ചത്. എന്നാല്‍ കോടതിയുടെ ഉത്തരവ് സാമാന്യ യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ലെന്നാണ് കമ്പനി അധികൃതര്‍ വിശദീകരിച്ചത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ കമ്പനി.രോഗത്തിന് കാരണം അമിതമായ പുകവലിയാണെന്ന് കുടുംബാംഗങ്ങള്‍ക്ക് തെളിയിക്കാനായാല്‍ സിഗരറ്റ് കമ്പനികള്‍ വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന കോടതിവിധിയെ തുടര്‍ന്ന് ഫ്ലോറിഡയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കുന്ന കേസുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
Leave a Reply