Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 5:13 pm

Menu

Published on July 22, 2014 at 10:56 am

‘എൻറെ മകളെ കൊന്നതിന് നന്ദി’ – പുടിന് വിമാന ദുരന്തത്തില്‍ മകളെ നഷ്ടപ്പെട്ട അച്ഛന്റെ തുറന്ന കത്ത്

grieving-father-of-mh17-victim-pens-open-letter-to-putin

ഹേഗ്: മലേഷ്യന്‍ വിമാന ദുരന്തത്തില്‍ മകളെ നഷ്ടപ്പെട്ട ഒരച്ഛന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും യുക്രെയ്‌നിലെ വിമതര്‍ക്കും തുറന്ന കത്തെഴുതി.തന്റെ മകളെ കൊന്നതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. വിമാന ദുരന്തത്തില്‍ മരിച്ച പതിനേഴുകാരി എല്‍സേമിയകിന്റെ പിതാവ് ഹാന്‍സ് ദി ബോര്‍സ്റ്റാണ് റഷ്യന്‍ പ്രസിഡന്റിന് മകളുടെ നഷ്ടം താങ്ങാനാവാതെ കത്തെഴുതിയത്.സോഷ്യല്‍ മീഡിയകളില്‍ ഈ കത്ത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ‘എന്റെ ഏകമകളെ കൊന്നുതന്നതിന് നന്ദി’.മകളുടെ ജീവനെടുത്തതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാമെന്നും അവള്‍ ആകാശത്ത് എവിടെയോ പോയി മറഞ്ഞിരിക്കുന്നുവെന്നും അയാള്‍ കത്തില്‍ സൂചിപ്പിക്കുന്നു.നിങ്ങള്‍ക്കിനി തലയുയര്‍ത്തി കണ്ണാടിയിലേക്ക് നോക്കാമെന്നും കുറിപ്പിലുണ്ട്.‘അകാലത്തില്‍ പൊലിഞ്ഞ മകളുടെയും ഭാര്യയുടെയും ഓര്‍മ്മകള്‍ ഇയാളെ ഏറെ അലട്ടുന്നുണ്ട്.  തന്റെ പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ഡല്‍ഫ് സര്‍വ്വകലാശാലയില്‍ സിവില്‍ എന്‍ജിനിയറിംഗിന് പോകാനായിരുന്നു എല്‍സേമിയക്ക് ആഗ്രഹം. എത്ര ആവേശത്തിലായിരുന്നു അവള്‍. എല്ലാം ഒരു അച്ഛന്റെ വേദനയായി എന്നും നിലനില്‍ക്കുമെന്നും ബോര്‍സ്റ്റണ്‍ കത്തിൽ കുറിച്ചു. ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലാലംപൂരിലേക്ക് പോയ മലേഷ്യയുടെ എംഎച്ച് 17 ബോയിംഗ് വിമാനമാണ് കഴിഞ്ഞ വ്യാഴാഴ്ച യുക്രെയ്ന്‍ വ്യോമാതിര്‍ത്തിയില്‍ വിമതര്‍ വെടിവയ്ച്ചിട്ടത്. 280 യാത്രക്കാരും 15 ജീവനക്കാരുമടക്കം എല്ലാവരും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
letter

Loading...

Leave a Reply

Your email address will not be published.

More News