Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 10:32 am

Menu

Published on July 24, 2014 at 4:55 pm

അള്‍ജീരിയന്‍ വിമാനം യാത്രയ്ക്കിടെ കാണാതായി

algeria-lost-contact-with-air-algerie-aircraft

അള്‍ജിയേഴ്‌സ്:  ബുര്‍കിനാഫെസോയില്‍നിന്ന് അള്‍ജീരിയയിലേക്കു പോവുകയായിരുന്ന  എയര്‍ അള്‍ജീരിയന്‍ വിമാനം കാണാതായി. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസയുടെ തലസ്ഥാനമായ ഉഗാഡുഗുവില്‍ നിന്ന് അള്‍ജീരിയയിലേക്ക് പുറപ്പെട്ട എ.എച്ച് 5017 എന്ന വിമാനമാണ് പറന്നുയര്‍ന്ന് 50 മിനിട്ടിന് ശേഷം റഡാറില്‍ നിന്നും  അപ്രത്യക്ഷമായത്.പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.55 മണിയോടു കൂടിയാണ് വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം അവസാനിച്ചത്. അവസാനമായി ബന്ധപ്പെടുമ്പോള്‍  വിമാനം ആഫ്രിക്കന്‍ വ്യോമമേഖലയിലൂടെയാണ് പറന്നിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം കണ്ടെത്താനുള്ള  അടിയന്തര തെരച്ചിലുകള്‍  ആരംഭിച്ചിട്ടുണ്ട്.വിമാനത്തില്‍ 110 യാത്രക്കാരും ആറ് ജീവനക്കാരുമാണുള്ളത്. അള്‍ജീരിയന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News