Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 3:05 pm

Menu

Published on July 28, 2014 at 2:05 pm

കൊച്ചിയിൽ ആഡംബര നൗകയിൽ റെയ്ഡ്;കഞ്ചാവും മദ്യവും പിടികൂടി

police-raids-dj-party-on-luxury-boat

കൊച്ചി: കൊച്ചി മറൈൻഡ്രൈവിൽ ആഡംബര നൗകയില്‍ നിശാ പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്.മയക്കുമരുന്ന് ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്‌.ഗ്രീക്ക് ക്രൂയിസ് എന്ന ആഡംബര നൌകയിലാണ് പോലീസ് പരിശോധന നടത്തിയത്. നൗക പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു.റെയ്ഡിൽ കഞ്ചാവും 500 ബിയർ കുപ്പികളും 25 മദ്യക്കുപ്പികളും പിടികൂടി. ബോട്ട് ലീസിനെടുത്ത ലിജിൻ ശ്രീകുമാർ, ഡി.ജെ പാർട്ടി സംഘടിപ്പിച്ച പ്രശാന്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൈ കൊച്ചിൻ എന്ന ഓൺലൈൻ സ്ഥാപനമാണ് നിശാപാർട്ടി സംഘടിപ്പിച്ചത്.  കൊച്ചി ഷാഡോ പോലീസാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. അസിസ്റ്റൻറ് കമ്മീഷണർ റെക്‌സ് ബോബിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News