Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 8:29 pm

Menu

Published on July 31, 2014 at 4:43 pm

ആസിഫ് അലിയുടെ സിനിമകൾ തൃശൂരിൽ പ്രദർശിപ്പിക്കാനനുവദിക്കില്ലെന്ന് ശിവസേന

shiv-sena-asks-to-ban-asif-ali-films-in-thrissur

ആസിഫ് അലിയുടെ സിനിമയെ വിമർശിച്ച പെൺകുട്ടികളെ തിരുവനന്തപുരത്ത് ചിലർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ശിവസേന രംഗത്ത്. തൃശൂരിൽ ഇനിമുതൽ ആസിഫിൻറെ ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നാണ് ശിവസേനയുടെ തൃശൂർ കമ്മിറ്റിയുടെ നിലപാട്.  ആസിഫിനെതിരെ ശിവസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും നടത്തി.ആസിഫ് അലി ഫാൻസ് അസോസിയേഷൻ നടത്തിയത് ഗുണ്ടായിസമാണ്. ഇത് അനുവദിക്കാനാകില്ല. അതിൽ പ്രതിഷേധിച്ച് തൃശൂരിൽ ആസിഫിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞാണ് ശിവസേന പ്രതിശേധവുമായി രംഗത്ത് വന്നിരിക്കുന്നത്.    തൃശൂർ നഗരത്തിൽ പ്രകടനം നടത്തിയ ശിവസേനാ പ്രവർത്തകർ ഹായ് ആം ടോണി എന്ന ചിത്രത്തിന്റെ ഫ്‌ളക്‌സ് ബോർഡുകൾ തകർത്തു.ശിവസേനയുടെ പ്രഖ്യാപനം ഫേസ്ബുക്കിൽ വന്നതോടെ ഒരു വിഭാഗം ആസിഫിന് അനുകൂലമായി പ്രചരണം ആരംഭിച്ചിട്ടുണ്ട്. #supportasifali എന്ന ഹാഷ് ടാഗിൽ ആസിഫിന് അനുകൂലമായ പോസ്റ്റുകൾ ഫേജ്ബുക്കിലും ട്വിറ്ററിലും നിറയുകയാണ്. ശിവസേനയുടേത് ധിക്കാരപരമായ നടപടിയാണെന്നും ഇത് കേരളത്തിൽ അനുവദിക്കില്ലെന്നും പോസ്റ്റുകൾ പറയുന്നു. നിസ്സാരമായ ഒരുസംഭവത്തെ വർഗ്ഗീയവത്കരിക്കാനാണ് ശിവസേനയുടെ ശ്രമം. ആസിഫ് മുസ്ലീമായതുകൊണ്ടാണ് ശിവസേന അദ്ദേഹത്തിനെതിരേ രംഗത്ത് വരുന്നതെന്നും ഇത്തരം പോസ്റ്റുകൾ പറയുന്നു.കഴിഞ്ഞ ദിവസമാണ് ആസിഫ് അലി ചിത്രമായ  ‘ഹായ് ഐ ആം ടോണി’ യെ വിമര്‍ശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിൻറെ പേരിൽ ഫാൻസുകാർ ആക്രമിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടികൾ പോലീസിൽ പരാതി കൊടുത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News