Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 3:02 am

Menu

Published on August 1, 2014 at 12:25 pm

പാര്‍ലമെന്റിലെ കുരങ്ങുകളെ തുരത്താന്‍ ഹനുമാന്‍ കുരങ്ങുകള്‍ വരുന്നു..

india-employs-men-in-ape-suits-to-drive-away-parliaments-monkeys

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പിലെ കുരങ്ങു ശല്യം പരിഹരിക്കാന്‍ ഹനുമാന്‍ കുരങ്ങുകളെ രംഗത്തിറക്കുന്നു.ഇത് ഒറിജിനല്‍ കുരങ്ങല്ല, ഹനുമാന്‍ കുരങ്ങു വേഷധാരികളായ നാല്‍പത് യുവാക്കളെയാണ് പാര്‍ലമെന്റില്‍ വിന്യസിക്കുന്നത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. കുരങ്ങ് വേഷധാരികളായ നാല്‍പ്പതോളം യുവാക്കളെയാണ് ഇതിനായി ചുമതലപ്പെടുത്തുന്നത്.പാര്‍ലമെന്റിലെ കുരങ്ങുകളെ ഓടിക്കാന്‍ ഹനുമാന്‍ കുരങ്ങുകള്‍ വരുന്ന വിവരം കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യനായിഡുവാണ് പാര്‍ലമെന്റിനെ അറിയിച്ചത്. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. കുരങ്ങുകളെ വിരട്ടി ഓടിക്കുന്നതിനായി ‘ഷുവര്‍ ഷോട്ട്’ റബ്ബര്‍ ബുള്ളറ്റ് തോക്കുകളും കോര്‍പ്പറേഷന്‍ വാങ്ങിയിട്ടുണ്ട്.പാര്‍ലമെന്റിലെ ജീവനക്കാരും ജനപ്രതിനിധികളും സന്ദര്‍ശകരും പലപ്പോഴും കുരങ്ങുസംഘത്തിന്റെ ആക്രമണത്തിന് ഇരയാകാറുണ്ട്. പാര്‍ലമെന്റിന് പുറമേ ഇന്ത്യാ ഗേറ്റിലേയും സമീപത്തെ സര്‍ക്കാര്‍ ഓഫീസുകളിലും കുരങ്ങുകള്‍ ധാരാളമുണ്ട്. ടെലഫോണ്‍ ഇന്റര്‍നെറ്റ് കേബിളുകള്‍ കടിച്ച് മുറിക്കുന്നതും ഭക്ഷണത്തിനായി പലരേയും ആക്രമിക്കുന്നതും ഇവിടെ തുടര്‍ക്കഥയാണ്. ഇത്തരം പരാതികള്‍ വര്‍ധിച്ചതോടെയാണ് കര്‍ശന നടപടി.കുരങ്ങന്മാരെ കൂടാതെ പട്ടിശല്യമാണ് പാര്‍ലമെന്റ് നേരിടുന്ന മറ്റൊരു വെല്ലുവിളി. പട്ടികളെ തുരത്താന്‍ ആഴ്ച്ചയില്‍ രണ്ട് വട്ടം പട്ടിപിടുത്തക്കാരും പാര്‍ലമെന്റ് പരിസരത്ത് എത്തുന്നുണ്ട്.

mankey

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News