Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍നിന്നു കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും, കേസ് കേള്‍ക്കുന്നതില്‍നിന്നു ചീഫ് ജസ്റ്റിസ് ആര്.എം. ലോധയും പിന്മാറിയ സാഹചര്യത്തില്‍ക്കൂടിയാണ് കേസ് പരിഗണിക്കുന്നത്. ടി.എസ്. ഠാക്കൂര്‍, അനില്‍ ആര്. ദവേ എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.ആര്.എം. ലോധ സുപ്രീം കോടതിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഹാജരാകാനില്ലെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നേരത്തെ അറിയിച്ചിരുന്നു.ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പിന്മാറ്റത്തോടെ വലിയ പ്രതിസന്ധിയിലേക്കാണു കേസ് നീങ്ങുന്നത്. അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ക്ഷേത്രസ്വത്തുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
Leave a Reply