Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 10:30 pm

Menu

Published on August 8, 2014 at 12:50 pm

വാട്സ് ആപ്പിനും സ്കൈപ്പിനും ഇന്ത്യയില്‍ നിയന്ത്രണം

telcos-urge-trai-to-regulate-whatsapp-skype-and-others-as-revenues-hurt

ന്യൂഡല്‍ഹി : ഇന്ത്യയില്‍ വാട്സ് ആപ്പ്‌, സ്കൈപ് തുടങ്ങിയ മെസ്സേജിംഗ് ആപ്ലിക്കേഷനുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികോം നിയന്ത്രണ അതോറിറ്റി ശ്രമം തുടങ്ങി. വാട്‌സ് ആപ്, വൈബര്‍ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ക്ക് യൂസേജ് ഫീ ഈടാക്കാനൊരുങ്ങുകയാണ് ട്രായ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ട്രായ് ആരംഭിച്ചെന്നാണ് അറിയുന്നത്.ഇവയുടെ ഉപയോഗംമൂലം മൊബൈല്‍ സേവനദാതാക്കളുടെ ലാഭത്തില്‍ വന്‍ ഇടിവുണ്ടായെന്നു ചൂണ്ടികാണിച്ച് ടെലികോം കമ്പനികള്‍ നല്‍കിയ പരാതിയിലാണ് ട്രായ്‌യുടെ നടപടി.ഇത് മൂലം കമ്പനികള്‍ക്ക് പ്രതിവര്‍ഷം 5000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായും അവര്‍ പറഞ്ഞു. ഇവ ടെലികോം കമ്പനികളെപ്പോലെ തന്നെ കോളുകളും മെസേജിങ് സംവിധാനവും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവയെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് പരിധിയില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. യാതൊരു ലൈസന്‍സുകളും ആവശ്യമില്ലാതെയുള്ള ഇന്റര്‍നെറ്റ് കമ്പനികളുടെ പ്രവര്‍ത്തനം ഒരേ മേഖലയില്‍ അസമത്വത്തിനു വഴിയൊരുക്കുന്നതായാണ് മുഖ്യ ആരോപണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News