Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 4:25 pm

Menu

Published on August 8, 2014 at 4:22 pm

എബോളയ്‌ക്കെതിരെ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിര്‍ദ്ദേശം

who-issues-ebola-warning

ജനീവ:പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച എബോള രോഗത്തിനെതിരെ ലോകജനതയ്ക്ക് ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.വൈറസ് ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനാണ് ഈ നടപടി.  എബോള ബാധിത രാജ്യങ്ങളില്‍ 45,000 ഇന്ത്യക്കാര്‍ കഴിയുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചതിന് തൊട്ടുപിറകെയാണ് ജാഗ്രതാ നിര്‍ദേശം. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വൈറസ് ബാധിതരായി ഇന്ത്യയില്‍ എത്തിയേക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.എബോള ബാധിച്ച രാജ്യങ്ങളിലെ സ്ഥിഥിഗതികള്‍ മോശമായി വരികയാണ്. ഇന്ത്യയില്‍ എബോള ബാധക്കുള്ള സാധ്യത വളരെ കുറവാണെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ രോഗാണു രാജ്യത്തത്തെിയാലുള്ള മുന്‍രകുതലുകള്‍ എടുത്തുവരികയാണെന്നും ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.എബോള ബാധിച്ച് ഇതുവരെ 932 പേര്‍ മരിച്ചതായാണ് കണക്ക്. 1771 പേര്‍ക്ക് രോഗം ബാധിച്ചതായും ഡബ്ല്യു.എച്ച്.ഒ.യുടെ റിപ്പോര്‍ട്ട് പറയുന്നു.ഗിനി, ലൈബീരിയ, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളിലാണ് രോഗം രൂക്ഷമായി തുടരുന്നത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്‍്റെ ആരോഗ്യ സംവിധാനം തകരുന്നതായാണ് ഇവിടെ നിന്നുള്ള സൂചന. എബോള സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ചില വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News