Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ അറുപത്തിരണ്ടാമത് നെഹ്റുട്രോഫി വള്ളം കളി ഇന്ന്. ഉച്ചയ്ക്ക് 2.15 ന് ഗവർണർ ഷീല ദീക്ഷിത് ജലമാമാങ്കം ഉദ്ഘാടനം ചെയ്യും. ആലപ്പുഴ കൂടാതെ കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുമായി 22 ചുണ്ടനുകളും വനിതകള്‍ തുഴയുന്ന ആറ് വള്ളങ്ങളും ഉള്‍പ്പെടെ 72 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ആർഭാടങ്ങൾ ഒഴിവാക്കിയും വലിയ ചെലവുകൾ ഒഴിവാക്കിയുമാണ് ഇത്തവണത്തെ വള്ളം കളി നടത്തുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തുടരുന്നത് വള്ളം കളിയുടെ ആവേശം ഇല്ലാതാക്കുമോ എന്ന ആശങ്കയുമുണ്ട്. മത്സരത്തിൽ 22 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നുണ്ടെങ്കിലും അതിൽ നെഹ്റുവിന്‍െറ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിനുവേണ്ടി 16 വള്ളങ്ങളാണ് മത്സരിക്കുന്നത്.
Leave a Reply