Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്ക് വർദ്ധന ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.40 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്കുവര്‍ധന ബാധകമല്ല.250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ വളരെകൂടിയ നിരക്ക് നല്‍കേണ്ടിവരും. മാസം 200 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉയര്‍ന്നനിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല. 50 യൂണിറ്റിന് മുകളില്‍ ഓരോ യൂണിറ്റിന് 2.80 രൂപ വീതമാണ് ഈടാക്കുക. 250 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് അഞ്ച് രൂപ നിരക്ക് നല്‍കണം. 300 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 7.5 രൂപ നിരക്കില്‍ നല്‍കണമെന്നും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു.
Leave a Reply