Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 1:10 pm

Menu

Published on August 18, 2014 at 11:00 am

എബോള ലക്ഷണങ്ങളുമായി നൈജീരിയയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട സ്ത്രീ ദുബായിൽ മരിച്ചു

nigerian-who-died-on-flight-via-uae-shows-ebola-signs

അബുദാബി: നൈജീരിയയില്‍ നിന്നും കാന്‍സര്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പുറപ്പെട്ട സ്ത്രീ  എബോള ലക്ഷണങ്ങള്‍ കാണിച്ചതിന് പിന്നാലെ മരിച്ചു.ദുബായിലെ ആരോഗ്യ കേന്ദ്രങ്ങളാണ് ഇക്കാര്യം അറിയിച്ചത്യാത്രയ്ക്കിടെ അബുദാബി വിമാനത്താവളത്തിലെത്തിയപ്പോഴാണ് 35കാരിയായ സത്രീയ്ക്ക് രോഗം മൂര്‍ച്ഛിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും സ്ത്രീ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരോടൈാപ്പമുണ്ടായിരുന്ന ഭര്‍ത്താവും, ഇവരെ ചിക്തിസിച്ച അഞ്ച് മെഡിക്കല്‍ ഉദ്യോഗസ്ഥരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇതുവരെ അവര്‍ക്ക് എബോള വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നാണ് വിവരം.  യുവതിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. നേരത്തേ എബോള ബാധിത പ്രദേശമായ ഗുനിയയിലേക്കുള്ള വിമാന സർവീസ് ദുബായ് റദ്ദാക്കിയിരുന്നു.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച മാരകമായ എബോള രോഗം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതേ സമയം ജാഗ്രത എന്ന നിലയിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. എബോളയെ കുറിച്ച് ജാഗ്രത പാലിക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News