Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 1:00 pm

Menu

Published on August 19, 2014 at 10:18 am

പാകിസ്താനുമായുള്ള സെക്രട്ടറിതല ചര്‍ച്ചയില്‍നിന്ന് ഇന്ത്യ പിന്മാറി

india-calls-off-secretary-level-talks-with-pakistan

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ഈ മാസം 25 ന് നടത്താനിരുന്ന വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ നിന്ന് ഇന്ത്യ പിന്മാറി. കശ്മീര്‍ വിമതരെ ഡല്‍ഹിയിലെ പാക് ഹൈകമീഷണര്‍ ചര്‍ച്ചക്ക് വിളിച്ചതാണ് പിന്മാറ്റത്തിന് കാരണം .ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗാണ് ഇക്കാര്യം ടെലഫോണിലൂടെ പാകിസ്ഥാനെ അറിയിച്ചത്.ഡെമോക്രാറ്റിക്ക് ഫ്രീഡം പാർട്ടി നേതാവ് ഷബീർ ഷായുമായിട്ടാണ് പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടറിതല ചർച്ചകൾക്ക് മുന്നോടിയായി കശ്മീർ ഹൂറിയത്ത് കോൺഫ്രൻസ് നേതാക്കളായ മിർവായിസ് ഉമർഫാറൂഖ്, സയ്യിദ് അലി ഷാ ഗീലാനി, ജെ.കെ.എൽ.എഫ്. ചെയർമാൻ മുഹമ്മദ് യാസിൻ മാലിക്ക് എന്നിവരെയും പാക് സ്ഥാനപതി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച നയതന്ത്ര നീക്കങ്ങളെ തകര്‍ക്കുന്നതാണ് വിഘടനവാദികളുമായി പാകിസ്ഥാന്‍ നടത്തിയ കൂടിക്കാഴ്ചയെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചര്‍ച്ചകളുടെ കാര്യത്തില്‍ ‘ഒന്നുകില്‍ ഇന്ത്യയെ അല്‌ളെങ്കില്‍ വിഘടനവാദികളെ’ പാകിസ്താന്‍ തെരഞ്ഞെടുക്കണമെന്ന് വിദേശകാര്യ സെക്രട്ടറി സുജാത സിങ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ച തീരുമാനം മാറ്റാന്‍ പാകിസ്താന്‍ ഹൈക്കമീഷണര്‍ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറിമാര്‍ ഒന്നിച്ചിരുന്നതുകൊണ്ട് പ്രത്യേക ഗുണമില്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തത്. പ്രധാനമന്ത്രിയായ ദിവസം മുതല്‍ നരേന്ദ്ര മോദി നടത്തിവരുന്ന ക്രിയാത്മക നയതന്ത്ര ശ്രമങ്ങളെ അവമതിക്കുന്നതാണ് ഹുര്‍റിയതുമായുള്ള ചര്‍ച്ചയെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി. ഈ മാസം 25നാണ് ഇന്ത്യാ-പാകിസ്ഥാന്‍ സെക്രട്ടറിതല ചര്‍ച്ച തീരുമാനിച്ചിരുന്നത്. നവാസ് ഷെരീഫിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News