Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 6:30 am

Menu

Published on August 21, 2014 at 3:41 pm

പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ല; 17കാരന്റെ കൈ വെട്ടി

panchayat-presidents-husband-chops-off-boys-hand-in-tamil-nadu

മധുര: തമിഴ്‌നാട്ടിലെ മധുരയിലെ വിരുദുനഗര്‍ ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെന്ന പേരില്‍ 17 കാരന്റെ കൈവെട്ടി. നരികുടി പഞ്ചായത്തിലെ സിരുവന്നൂര്‍ സ്വദേശി രാജദുരൈയുടെ മകന്‍ കാര്‍ത്തിക്കിന്റെ കയ്യാണ് മൂന്നുപേര്‍ ചേര്‍ന്ന് വെട്ടിയത്.രണ്ട് ദിവസം മുന്‍പ്   പഞ്ചായത്ത് പ്രസിഡന്റ്  ദേവിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ കാര്‍ത്തിക്കിന്റെ വീടിനടുത്തു കൂടി  പോയപ്പോള്‍  പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്ന കാര്‍ത്തിക് എഴുന്നേറ്റ് ബഹുമാനം കാണിച്ചില്ലെന്നാരോപിച്ചാണ് കൈവെട്ടിയത്.  കാര്‍ത്തിക് എഴുന്നേല്‍ക്കാത്തതിനെ ചൊല്ലി  കൃഷ്ണന്‍ പ്രശനമുണ്ടാക്കിയിരുന്നുവെങ്കിലും നാട്ടുകാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.ഇയാളും സംഘവും മകനെ അപായപ്പെടുത്തുമെന്ന് പേടിച്ച് കാര്‍ത്തിക്കിനോട് ജോലിസ്ഥലമായ ശിവഗംഗയിലേക്ക് പോകാന്‍ അമ്മ നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ശിവഗംഗയിലേക്ക് പോകുന്ന വഴിയാണ് കൃഷ്ണനും ഇയാളുടെ രണ്ട് സഹോദരന്മാരും ചേര്‍ന്ന് കാര്‍ത്തിക്കിന്റെ ഇടതുകൈ വെട്ടിയെടുത്തത്. കൈ നഷ്ടപ്പെട്ട് അബോധാവസ്ഥയില്‍ കിടന്ന കാര്‍ത്തിക്കിനെ ഗ്രാമവവാസികള്‍ ചേര്‍ന്ന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ന്നാല്‍ നഷ്ടപ്പെട്ട കൈയുടെ ഭാഗം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അത് തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. മുക്കുളം പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.സംഭവത്തിനുശേഷം ഓടിമറഞ്ഞ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News