Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: മോസില്ലയുടെ ഫയര്‍ഫോക്‌സ് ഒഎസിലോടുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി.ഇന്റക്‌സ് കമ്പനിയാണ് വിലക്കുറവിന്റെ പുതിയ വിപ്ലവവുമായി ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കിയത്.ലൗഡ് എഫ് എക്‌സ് എന്ന പേരിട്ടിരിക്കുന്ന ഫോണിന്റെ വില 1999 രൂപയാണ്. ഓണ്‍ലൈന്‍ ബിസിനസ് സൈറ്റായ സ്‌നാപ് ഡീല്‍ വഴിയാണ് ഫോണിന്റെ വില്‍പന. ആദ്യ ഫയര്‍ഫോക്‌സ് ഫോണ്‍ ആഗസ്റ്റില്‍ വിപണിയിലെത്തിക്കുമെന്ന് കഴിഞ്ഞ ജൂണിലാണ് ഇന്റക്‌സ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കമ്പനിയായ സ്‌പൈസ് അവരുടെ ആദ്യ ഫയര്‍ഫോക്‌സ് ഫോണ്‍ ആഗസ്ത് 29 ന് അവതരിപ്പിക്കാനിരിക്കെയാണ് ഇന്റക്‌സിന്റെ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഡ്യുവല്‍ സിം മോഡലായ ക്ലൗഡ് എഫ് എക്‌സില്‍ രണ്ട് ജിഎസ്എം സിമ്മുകള്‍ പ്രവര്‍ത്തിക്കും. 3.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്., 1 ജി എച്ച് സെഡ് പ്രൊസസര്‍ കരുത്ത് പകരുന്ന ഫോണില്‍ 128 എം ബി റാം മാത്രമേ ഉള്ളു. 46 എം ബി ഇന്‍ബില്‍റ്റ് മെമ്മറിയുള്ള ഫോണില്‍ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 4 ജി ബി വരെ മെമ്മറി വര്‍ധിപ്പിക്കാം. രണ്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറ, ജി പി ആര്‍ എസ്, വൈഫൈ, ബ്ലൂടുത്ത് എന്നിവയും ഈ ഫയര്‍ഫോകസ് ഫോണിന്റെ സവിശേഷതകളാണ്. എന്നാല്‍ ത്രീജി സംവിധാനം ലഭ്യമല്ല.പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളായ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണിനും വെല്ലുവിളിയാകാന്‍ ഫയര്‍ഫോക്‌സ് ഒഎസിന് കഴിഞ്ഞേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.സാമാന്യം മികച്ച ഫീച്ചറുകളുള്ള ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകള്‍ക്ക് 5000 രൂപയ്ക്ക് മേല്‍ വിലയാകും എന്നിരിക്കെ, 2000 റേഞ്ചിലുള്ള ഫയര്‍ഫോക്‌സ് ഫോണുകളാണ് രംഗത്തെത്തുന്നത്.
–
Leave a Reply