Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 5:55 pm

Menu

Published on August 29, 2014 at 9:46 am

ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ക്കൊണ്ട് അത്തച്ചമയ ഘോഷയാത്ര ഇന്ന്

celebrations-of-onam-start-on-today

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.അത്തദിനത്തോട് അനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് കൊണ്ടാടും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത്താഘോഷം ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തിനുശേഷം നടക്കുന്ന അത്തംഘോഷയാത്ര നഗരത്തെ ഉത്സവ പ്രതീതിയിലാക്കും. നാടന്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് നിറപകിട്ട് പകരും. നഗരം ചുറ്റി ഘോഷയാത്ര ഉച്ചയ്ക്കു രണ്ടിന് അത്തംനഗറില്‍ തിരിച്ചെത്തും.സീയോണ്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നുമുതല്‍ പൂക്കളപ്രദര്‍ശനവും ഉണ്ടായിരിക്കും.ഓണാഘോഷങ്ങളുടെ ഭാഗമായി ത്യപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സെപ്തംബര്‍ അഞ്ച് വരെ കലാപരിപാടികളും നടക്കും. ഉത്സവം കാണുന്നതിനായി കൊച്ചി മഹാരാജാവ് അണിഞ്ഞൊരുങ്ങി പല്ലക്കില്‍ സര്‍വ്വ സന്നാഹത്തോടെ യാത്ര നടത്തുന്നതിന്റെ ഓര്‍മ്മ പുതുക്കിയാണ് അത്തം ഘോഷയാത്ര നടക്കുന്നത്. സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നത് ത്യപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News