Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 12:27 pm

Menu

Published on June 6, 2013 at 5:13 pm

വാതുവെപ്പില്‍ പങ്കില്ല – ശില്‍പ ഷെട്ടി

i-have-no-role-in-ipl-spot-fixing-shilpa-shetty

തനിക്ക് ഐ.പി.എല്‍ മത്സരങ്ങളിലെ വാതുവെപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ഉടമ ശില്‍പ ഷെട്ടി..തനിക്ക് വാതുവെപ്പില്‍ പങ്കുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും,സത്യം ഒരു നാള്‍ പുറത്തുവരിക തന്നെ ചെയ്യുമെന്നും,ക്രിക്കറ്റിനോടുള്ള സ്‌നേഹം കൊണ്ടു മാത്രമാണ് ഞങ്ങള്‍ ഐ.പി.എല്ലിന്റെ ഭാഗമായതെന്നും, ഇക്കാര്യം വീണ്ടും വീണ്ടും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നത് ഹൃദയഭേദകമായ കാര്യമാണെന്നും -ട്വിറ്ററിലൂടെ ശില്‍പ പ്രതികരിച്ചു..

വാതുവെപ്പ് വിഷയം കൈകാര്യം ചെയ്ത മാധ്യമങ്ങളെയും ശില്‍പ വിമര്‍ശിച്ചു. ഭര്‍ത്താവ് രാജ് കുന്ദ്രയെ പോലീസ് ചോദ്യം ചെയ്തതിനെ തെറ്റായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി തീര്‍ത്തും തെറ്റായ രീതിയിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍ഹി ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരോട് നേരിട്ടു ചോദിച്ചാല്‍ ശരിയായ വിവരങ്ങള്‍ ലഭിക്കും. യഥാര്‍ഥ വിവരങ്ങള്‍ അറിയാന്‍ എല്ലാവരും കാത്തിരിക്കുമ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയാണ്. ഇത് ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്-ശില്‍പ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News