Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്‌റൂട്ട്: സിറിയയില്‍ തടവിലായിരുന്ന രണ്ടാമത്തെ യുഎസ് മാധ്യമപ്രവര്‍ത്തകനെയും ഐസിസ് ഭീകരര്‍ വധിച്ചു. അമേരിക്കൻ മാധ്യമ പ്രവർത്തകനായ സ്റ്റീവന്‍ സോട്ട് ലോഫ് ആണ് കൊല്ലപ്പെട്ടത്
സോട്ട് ലോഫിനെ വധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടു. ഒരു വര്‍ഷത്തോളമായി ഇയാള്‍ തീവ്രവാദികളുടെ പിടിയിലായിരുന്നു.മകനെ വിട്ടുകതരണമെന്ന അമ്മയുടെ അഭ്യര്‍ത്ഥന വന്ന് ആഴ്ചകള്‍ കഴിയുന്നതിന് മുന്‍പാണ് വിമതര്‍ ഇദ്ദേഹത്തിന്റെ തല അറുത്തത്.അമേരിക്കുള്ള രണ്ടാമത്തെ സന്ദേശമെന്ന മുഖവരയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തടവിലുള്ള ബ്രിട്ടനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ കൊല്ലുമെന്നും പുതുതായി പുറത്തുവിട്ട വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സ്റ്റീവന്‍ സോട്‌ലോഫിനെ വധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.ഇതേത്തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുകയും ഇസ്‌ലാമിക സ്‌റ്റേറ്റിനെതിരെ കടുത്ത സൈനിക നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു. സോട്‌ലോഫിനൈ കൊലപ്പെടുത്തിയെന്ന വാര്‍ത്ത അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്റ്റ്മുതല്‍ സ്റ്റീവന്‍ സോട്‌ലോഫ് വിമതരുടെ തടവിലായിരുന്നു. മറ്റൊരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ കൊലപ്പെടുത്തി ആഴ്ചകള്‍ക്കുശേഷമാണ് പുതിയ ചിത്രങ്ങള്‍ വിമതര്‍ പുറത്തുവിട്ടത്. ഇറാഖില്‍ യു.എസ് നടത്തുന്ന ബോംബാക്രമണത്തിന് പ്രതികാരമായാണ് തങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ വധിക്കുന്നതെന്ന് അന്ന് പുറത്തുവിട്ട വീഡിയോയില്‍ വിമതര്‍ പറഞ്ഞിരുന്നു.
–
Leave a Reply