Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 11:31 am

Menu

Published on September 8, 2014 at 12:17 pm

തലച്ചോറുകൾ വഴി ഇനി ആശയങ്ങൾ കൈമാറാം

scientists-claim-telepathy-success-after-sending-mental-message-from-one-person-to-another

ലണ്ടന്‍:തലച്ചോറുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്ന കാലം ഇനി അതി വിദൂരമല്ല .
ലോകത്തിലാദ്യമായി തലച്ചോറില്‍നിന്ന് തലച്ചോറിലേക്ക് ‘ടെലിപ്പതി’ സന്ദേശങ്ങളയയ്ക്കുന്നതില്‍ വിജയം കണ്ടതായി ഗവേഷകര്‍ . ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ.ഇന്ത്യയിലിരുന്ന ഒരാളുടെ ചിന്ത ഫ്രാന്‍സിലെ മൂന്നു പേരുടെ മസ്തിഷ്‌കത്തിലേക്ക് എത്തിച്ച് ഇവർ പരീക്ഷണം  നടത്തിയത്. സംസാരിക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യാതെ 8000 കിലോമീറ്റര്‍ അപ്പുറത്തേക്കു മസ്തിഷ്‌കത്തിലെ ചിന്ത അയച്ചുകൊടുക്കുകയായിരുന്നു. ഇന്റര്‍നെറ്റിന്റെയും കംപ്യൂട്ടറിന്റെയും സാധ്യതകള്‍ ഉപയോഗിച്ചാണ് ഇതു സാധിച്ചത്.’ഹലോ’ എന്ന് അര്‍ഥമുള്ള ഓള, ചിയാവോ എന്നീ വാക്കുകളാണ് ഇപ്രകാരം വിദൂരസംവേദനം നടത്തിയത്. സന്ദേശം അയച്ചയാളുടെ തലയില്‍ മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങള്‍ രേഖപ്പെടുത്തുന്ന ഇഇജി (ഇലക്‌ട്രോ എന്‍സെഫാലോഗ്രാഫ്) പോലുള്ള ഒരു ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) ഘടിപ്പിച്ചു. ഇത് ആളിന്റെ മസ്തിഷ്‌കത്തിലെ വൈദ്യുത പ്രവാഹത്തെ ബൈനറിഭാഷയില്‍ (പൂജ്യവും ഒന്നും മാത്രമുള്ള ഭാഷ) രേഖപ്പെടുത്തും.ഇതു ലാപ്‌ടോപ്പിലേക്കു കടത്തിവിട്ട് നെറ്റ് വഴി വിദൂരത്തുള്ള ആളുടെ തലയില്‍ ഘടിപ്പിച്ച കംപ്യൂട്ടര്‍ – ബ്രെയിന്‍ ഇന്റര്‍ഫേസില്‍ (സിബിഐ) എത്തിക്കും. അതില്‍നിന്നുള്ള വൈദ്യുത തരംഗങ്ങള്‍ സന്ദേശം കൈമാറുന്നു. ന്യൂറോസയന്റിസ്‌റ്റുകളുടെയും റൊബോട്ടിക്‌സ്‌ എഞ്ചിനീയര്‍മാരുടെയും സഹായത്തോയൊയിരുന്നു പരീക്ഷണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News