Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലത്തേഹര്‍: ജാര്‍ഖണ്ഡിലെ ലെത്തേഹറിന് സമീപം മവോവാദികള്‍ റെയില്‍വേ ട്രാക്കില്‍ നടത്തിയ സ്ഫോടനത്തില്‍ ചരക്കുതീവണ്ടി മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ലെത്തേഹര്‍ സ്റ്റേഷനു സമീപത്താണ് സംഭവം.തീവണ്ടി പാലം കടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. 24 ബോഗികളാണ് നദിയിലേക്ക് മറിഞ്ഞത്. കല്‍ക്കരിയുമായി പോകുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ലെത്തോഹര് ജില്ലയിലെ ഹെന്സെല ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് ട്രെയിനിന്‍െറ ലോക്കോ പൈലറ്റിനെയും ഡ്രൈവറെയും ഉള്‍വനത്തിലേക്ക് തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പാലത്തിലുടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
Leave a Reply