Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:04 pm

Menu

Published on September 12, 2014 at 12:11 pm

കാശ്‌മീർ പ്രളയം :1,10,000 പേരെ രക്ഷപ്പെടുത്തി

110000-rescued-in-flood-hit-kashmir-as-relief-efforts-scaled-up

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് 1,10000 പേരെ സൈന്യം ഇതുവരെ രക്ഷപ്പെടുത്തി. മരണ സംഖ്യ 200 കവിഞ്ഞതായാണ് അനൗദ്യോഗിക കണക്ക്. ലക്ഷണക്കിന് ആളുകൾ ഇപ്പോഴും പലയിടത്തായി കുടുങ്ങിക്കിടക്കുകയാണ്. ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ കരസേന, വ്യോമസേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവ സംയുക്തമായി പ്രവർത്തിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 15 മലയാളികള്‍ കൂടി തിരിച്ചെത്തി. 317 മലയാളികളെ കൂടി രക്ഷപ്പെടുത്താനുണ്ട്. ഇവര്‍ക്ക് നാട്ടിലെത്താനുള്ള എല്ലാ സഹായവും ഒരുക്കിയിട്ടുണ്ട്. വ്യോമസേനയുടെയും ആര്‍മി ഏവിയേഷന്‍ കോറിന്റെയും 84 വിമാനങ്ങളും ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.ശ്രീനഗറില്‍ 21,000 സൈനികരെയും ജമ്മു മേഖലയില്‍ 9000 സൈനികരെയും നിയോഗിച്ചിട്ടുണ്ട്.  അതേസമയം പലരും വീടുവിട്ടു പോകാൻ കൂട്ടാക്കാത്തതിനാൽ പ്രളയബാധിത പ്രദേശങ്ങളിൽ അനേകർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രക്ഷപെട്ടവരിൽ ആയിരക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.ദുരിതാശ്വാസ ക്യാമ്പുകളിൽ നല്ല ജലമോ ആവശ്യത്തിന് ഭക്ഷണമോ മരുന്നോ കിട്ടുന്നില്ലെന്നും പരാതിയുണ്ട്. കുട്ടികൾക്ക് കൊടുക്കാൻ പോലും ഭക്ഷണം തെകയുന്നില്ലെന്നും ഇവർ പറയുന്നു. ഉയർന്ന ഇടങ്ങളിൽ വൈദ്യസഹായവും ദുരിതാശ്വാസ ക്യാമ്പുകളും സൈന്യം തുറന്നിട്ടുണ്ട്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അധീന പ്രദേശങ്ങളിൽ അനേകം സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ് .ദുരിതബാധിതരെ സഹായിക്കാൻ കാശ്‌മീർ സർക്കാർ പ്രത്യേക ഫണ്ടിനായി ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News