Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുബൈ: മുസ്ലീം മതവികാരം വ്രണപ്പെടുത്തിതിയതിന് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ കേസ്. ഐപി സി സെക്ഷൻ 295എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് അസിം മുഹമ്മദ് ആരിഫ് എന്നയാളുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കുറച്ച് മാസങ്ങൾക്ക് മുന്പ് മുംബയിൽ സൽമാൻ നടത്തിയ ഫാഷൻ ഷോയിൽ അറബിയിൽ അല്ലാഹ് എന്നെഴുതിയ വസ്ത്രം ധരിച്ച് ഒരു മോഡൽ റാന്പിലൂടെ നടന്നിരുന്നു. ഇത് മുസ്ലീം സമുദായത്തിന്രെ മത വികാരത്തെ വ്രണപ്പെടുത്തി എന്നാണ് ആരോപണം. ഫാഷൻ ഷോയുടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിന്രെ കോപ്പിയും അരിഫ് പരാതിയോടൊപ്പം ഹാജരാക്കി.ഈ ഫാഷൻ ഷോ എന്ന്, എവിടെ വച്ച് നടന്നു എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരാതി നൽകി രണ്ട് ദിവസമായിട്ടും പൊലീസ് വേണ്ട നടപടികളെടുത്തില്ലെന്ന് അരിഫ് ആരോപിച്ചു. പിന്നീട് സ്റ്റേഷനു മുന്നിൽ അനിശ്ചിതകാലം ധരണ ഇരിക്കും എന്ന് ഭീഷണിപ്പെടുത്തിയപ്പോളാണ് താരത്തിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply